മോദിയുടെ ചിത്രം ഉപയോഗിച്ച് പരസ്യം: റിലയന്‍സിന് 500 രൂപ പിഴ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ച മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുടെ ശിക്ഷ 500 രൂപ പിഴയിലൊതുങ്ങുമെന്ന് റിപ്പോർട്ട്. 1950 തിലെ നിയമപ്രകാരം ഇത്തരം കുറ്റങ്ങള്‍ക്ക് 500 രൂപയാണ് പിഴ.
റിലയന്‍സ് ജിയോയുടെ പരസ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വ്യാപകമായി ഉപയോഗിച്ചത് ഏറെ വിവാദമായിരുന്നു. എന്നാല്‍ ജിയോക്ക് പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി രാജ്യവര്‍ധന സിങ് റാത്തോഡ് പാര്‍ലമെന്റിനെ അറിയിച്ചു. സമാജ് വാദി പാര്‍ട്ടി എംപി നീരജ് ശേഖറാണ് ഇക്കാര്യം പാര്‍ലമെന്റ്ില്‍ ഉയര്‍ത്തിയത്.
ജിയോയെ കൂടാതെ പേയ്ടിഎമ്മും നോട്ട് അസാധുവാക്കപ്പെട്ടതിന് പിറ്റേന്ന് മോദിയുടെ ചിത്രം വച്ച് പരസ്യം നല്‍കിയിരുന്നു.