രണ്ടു ലക്ഷം പിടികൂടിയ സംഭവം: അന്വേഷണം പ്ലൈവുഡ് കമ്പനികളിലേയ്ക്ക്

പെരുമ്പാവൂര്‍: ഇന്നലെ രാത്രി പെരുമ്പാവൂരില്‍നിന്ന് രണ്ട് ലക്ഷത്തിന്റെ പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനികളിലേയ്ക്ക്. പെരുമ്പാവൂരിലെ രണ്ട് പ്ലൈവുഡ് കമ്പനികള്‍ തടി വാങ്ങുന്നതിന് പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ ഉപയോഗിച്ചതായി പോലീസിന് വിവരം ലഭിച്ചു. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളിലേയ്ക്ക് തടി എത്തിക്കുന്ന ഇടനിലക്കാരനില്‍നിന്നായിരുന്നു ഇന്നലെ പഴയ നോട്ടുകള്‍ പിടികൂടിയിരുന്നത്. 500, 1000 രൂപയുടെ പിന്‍വലിക്കപ്പെട്ട നോട്ടുകളും പുതിയ 2,000 രൂപാ നോട്ടുകളുമാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്.