പ്രിസ്മയുടെ ഡൗണ്‍ലോഡിങ് കുത്തനെ ഉയര്‍ന്നു


ഈയിടെ ഏറെ ജനപ്രീതിയാര്‍ജിച്ച ഫോട്ടോ എഡിറ്റിങ് ആപ്ലിക്കേഷന്‍ പ്രിസ്മയുടെ ഡൗണ്‍ലോഡിങ് കുത്തനെ ഉയര്‍ന്നു. ഐ.ഒ.എസ് പ്ലാറ്റ്‌ഫോമില്‍ ജൂണില്‍ പുറത്തിറങ്ങിയ ആപ്പ് ഇതുവരെ ആറരകോടി പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. കുറഞ്ഞ കാലത്തിനിടെ ഒരു എഡിറ്റിങ് ആപ്പ് ഇത്രയും ജനപ്രീതി നേടുന്നത് ഇത് ആദ്യമാണ്.ദിവസങ്ങള്‍ക്കു മുന്‍പ് പ്രിസ്മയുടെ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ പുറത്തിറങ്ങിയിരുന്നു. ഇതിനിടെ പ്രിസ്മ ഫേസ്ബുക്ക് ഏറ്റെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. പ്രിസ്മ മേധാവി അലക്‌സി മൊയ്‌സീന്‍കോവ് കഴിഞ്ഞ ദിവസം സിലിക്കന്‍വാലിയിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് സ്വകാര്യ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ പ്രിസ്മ അധികൃതര്‍ ഈ റിപ്പോര്‍ട്ട് നിഷേധിച്ചു. പ്രിസ്മയില്‍ കൂടുതല്‍ എഡിറ്റിങ് ഫില്‍ട്ടറുകളുടെ പരീക്ഷണത്തിലാണ് കമ്പനി. വിഡിയോ പരീക്ഷണവും നടക്കുന്നുണ്ട്. വിഡിയോ ആര്‍ട്ടിന്റെ ടെക്‌നോളജി തയാറായിക്കഴിഞ്ഞു. അടുത്തുള്ള ആഴ്ചകളില്‍ ഇതിന്റെ ബീറ്റാ വേര്‍ഷന്‍ പുറത്തിറക്കുമെന്നും സി.ഇ.ഒ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed