മോട്ടോറോള സ്മാര്‍ട്ട് ഫോണുകളുടെ വിലകുറച്ചു


മുംബൈ : സ്മാര്‍ട്ട് ഫോൺ നിര്‍മ്മാതാക്കളായ മോട്ടോറോള ഹാന്‍ഡ്സെറ്റുകളുടെ വില കുത്തനെ കുറച്ചു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലുകളായ മോട്ടോ ജി, മോട്ടോ ജി ടര്‍ബോ എന്നിവയുടെ വിലയാണ് കുറച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് മോട്ടോ ജി വിപണിയിലെത്തിയത്. 8 ജി ബി മോഡലിന് 11,999 രൂപയില്‍ നിന്ന് 9,999 രൂപയായാണ് കുറഞ്ഞത്. 16 ജിബി മോഡലിന്റെ വില 10,99 ആയി കുറഞ്ഞു. മോട്ടോ ജിയില്‍ ഉപയോഗിക്കുന്ന രണ്ട് സിമ്മിലും ഫോര്‍ ജി സൌകര്യം ലഭിക്കും. വെള്ള, കറുപ്പ് എന്നീ നിറങ്ങളിലുള്ള ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്. ഫ്ളിപ്പ്കാര്‍ട്ട് വഴി വാങ്ങുന്നവര്‍ക്ക് നിരവധി ഓഫറുകള്‍ നല്‍കുന്നുണ്ട്. മോട്ടോ ജി ടര്‍ബോയുടെ വില 14,499 ല്‍ നിന്ന് 12,499 രൂപയായി കുറഞ്ഞു. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 6 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഓപ്പറേറ്റിംഗ് സിസ്റം മോട്ടോ ജി ടര്‍ബോയുടെ വില 14,499 ല്‍ നിന്ന് 12,499 രൂപയായി കുറഞ്ഞു. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 6 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഓപ്പറേറ്റിംഗ് സിസ്റം ആന്‍ഡ്രോയ്ഡ് ലോലിപോപ്പാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed