ബഹ്‌റൈൻ മല്ലു ആംഗ്ലെസിന്റെ മൂന്നാം വാർഷികവും ഫിഷിംഗ് ടൂർണമെന്റിന്റെ സമ്മാനദാനവും നടന്നു


ബഹ്‌റൈൻ മല്ലു ആംഗ്ലെസിന്റെ  മൂന്നാം വാർഷികവും ഫിഷിംഗ് ടൂർണമെന്റിന്റെ സമ്മാനദാനവും  ബഹ്റൈൻ ഡോൾഫിൻ  പാർക്കിൽ വച്ച് നടന്നു. സാമൂഹിക പ്രവർത്തകനും  വടകര സഹൃദയ വേദിയുടെ മുൻ പ്രസിഡന്റുമായ സുരേഷ് മണ്ടോടി, ഫ്ലവേഴ്സ് കോമഡി ഉത്സവത്തിലൂടെ പ്രശസ്തനായ സിനിമ ടിവി താരം ശ്രീ നിസാം സാഗർ കായംകുളം,  ഫോട്ടോഗ്രാഫറായ ശ്രീജൻ,  പ്രജീഷ്, അങ്കിളിംഗ്  മാസ്റ്റർ ആയ ഷൈൻ ദേവസ്യ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. 

ബിഎംഎ കോർഡിനേറ്റർ ആയ  സുനിൽ ലിയോ സ്വാഗതം പറഞ്ഞ പരിപാടിയിൽ  ഒന്നാം സമ്മാനം നേടിയ  ഉണ്ണി,  രണ്ടാം സമ്മാനം നേടിയ നന്ദകുമാർ,  മൂന്നാം സമ്മാനം നേടിയ അബൂബക്കർ പട്ട്ള എന്നിവർക്ക്  സമ്മാനങ്ങൾ വിതരണം ചെയ്തു.  ബൈറ്റ് ഫിഷിങ്ങിൽ ദീപക് ദിലീപ്, വിജിഷ, ലേഡി ആംഗ്ലറായി സൽമ ദീപക്, ജൂനിയർ ആംഗ്ലറായി  വിഷ്ണു സുരേഷ് എന്നിവർക്കും സമ്മാനങ്ങൾ നൽകിയ പരിപാടിയിൽ ബെന്നി, സുരേഷ്, അനീഷ്, നൗബൽ, അജീഷ് എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി.

article-image

്ു്ംു

You might also like

  • Lulu Exchange
  • Straight Forward

Most Viewed