ചികിത്സക്ക് വേണ്ടി നാട്ടിൽ പോയ പ്രവാസി മരണപ്പെട്ടു

ബഹ്റൈൻ പ്രവാസിയും, വൈകെ അൽമൊയ്ദിന്റെ സൽമാബാദ് ശാഖയിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്ന ടികെ രമേശ് നാട്ടിൽ വെച്ച് നിര്യാതനായി. 58 വയസാണ് പ്രായം. ഇരിഞ്ഞാലക്കുട, കാട്ടുങ്ങൽ ചിറ സ്വദേശിയാണ്. ഇരുപത് വർഷത്തോളമായി ബഹ്റൈൻ പ്രവാസിയാണ്.
കഴിഞ്ഞ മാസം വയറ് വേദനയെ തുടർന്ന് ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് പോയിരുന്നു. ഭാര്യ സിന്ധു രമേശ്, മക്കൾ ഇന്ദ്രജിത്ത്, അഭിജിത്ത്.
rgdgg