ഹൂതി തീവ്രവാദികളാൽ കൊല്ലപ്പെട്ട സൈനികന്‍റെ കുടുംബാംഗങ്ങളെ ഹമദ് രാജാവ് സ്വീകരിച്ചു

ഹൂതി തീവ്രവാദികളുടെ ആക്രമണത്തിൽ രക്തസാക്ഷിയായ മേജർ മുഹമ്മദ് സാലിം മുഹമ്മദ് അൻബറിന്‍റെ കുടുംബാംഗങ്ങളെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. യമനിൽ സമാധാനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സൗദിയുടെ കീഴിലുള്ള അറബ് സഖ്യസേനയിൽ സേവനമനുഷ്ഠിക്കവെയായിരുന്നു ഹൂതികളുടെ അക്രമണത്തിൽ പരിക്കേറ്റ് സൈനികൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. കഴിഞ്ഞാഴ്ച മരിച്ച അദ്ദേഹത്തിന്‍റെ വേർപാടിൽ ഹമദ് രാജാവ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയും കുടുംബത്തിന് ക്ഷമയും സഹനവും പ്രദാനം ചെയ്യട്ടെയെന്ന് പ്രാർഥിക്കുകയും ചെയ്തു.
രാജ്യത്തിന് അഭിമാനവും എന്നും സ്മരിക്കപ്പെടുന്നതുമായ ധീരതയാണ് അദ്ദേഹം കാഴ്ചവെച്ചതെന്നും അദ്ദേഹത്തെ പോലുള്ള ബഹ്റൈന്‍റെ ധീരപുത്രന്മാരെ ജനങ്ങൾ എന്നും സ്മരിക്കുമെന്നും രാജാവ് പറഞ്ഞു. രക്തസാക്ഷികളോടൊപ്പം രാജ്യത്തിന്‍റെ പുത്രന് പ്രപഞ്ചനാഥൻ സ്വർഗപ്രവേശം നൽകട്ടെയെന്നും അദ്ദേഹം പ്രാർഥിച്ചു.
aadsadsasdsd