മൊബൈലുകൾ കൈക്കലാക്കിയ അറബ് പൗരന് രണ്ട് വർഷം തടവ്

10,000 ദിനാർ വിലവരുന്ന 16 മൊബൈലുകൾ കൈക്കലാക്കിയ അറബ് പൗരന് രണ്ട് വർഷം തടവിന് മൂന്നാം ലോവർ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. ഡെലിവറി കമ്പനിയുടെ വിവര സാങ്കേതിക സംവിധാനങ്ങളെ തെറ്റായി ഉപയോഗിച്ചാണ് മൊബൈലുകൾ കൈക്കലാക്കിയത്. രണ്ട് ദിനാറും 250 ഫിൽസും മാത്രമാണ് പ്രതി ഇതിനായി ആകെ ചെലവഴിച്ചത്.
ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ ബഹ്റൈനിലേക്ക് വരാത്ത വിധം തിരിച്ചയക്കാനും കോടതി ഉത്തരവുണ്ട്. പ്രതിയിൽ നിന്നും ഫോണുകൾ കണ്ടെടുത്തിട്ടുണ്ട്.
dfgdf