ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ പ്രഥമ യോഗം ചേർന്നു

ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്‌മ യുടെ പ്രഥമ എക്സിക്യൂട്ടീവ് യോഗം സെഗയ ഹയാത് മാളിൽ വെച്ച് നടന്നു. ഫൈസൂഖ് ചാക്കാൻ അധ്യക്ഷത വഹിച്ചു. റെയ്സ് എം ഇ വിഷയാവതരണം നടത്തി. എക്സിക്യൂട്ടീവ് അംഗങ്ങളായ സൈനുദ്ദീൻ കണ്ടിക്കൽ, നവാസ്, നസീർ പി കെ, മഷൂദ്, റഫ്സി, നൗഷാദ് കണ്ടിക്കൽ,സവാദ് തൊട്ടാൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. കൂട്ടായ്മ നടത്തുവാൻ ഉദ്ദേശിക്കുന്ന ഈദ് മീറ്റിന് വേണ്ടിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയും മുഹമ്മദ് ഫൈസൂഖ് ചെയർമാൻ, സൈനുദ്ദീൻ കണ്ടിക്കൽ വൈസ് ചെയർമാൻ, മുഹമ്മദ് നവാസ് കൺവീനർ
എന്നിവർ നേതൃത്വം നൽകുന്ന സ്വാഗതസംഘ രൂപീകരണവും നടന്നു.
setest