അടൂർ ഫെസ്റ്റ് 2023 സംഘടിപ്പിച്ചു


ബഹ്‌റൈനിലെ അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായി 2005ൽ പ്രവർത്തനം ആരംഭിച്ച് 18  വർഷം പിന്നിട്ട  ഫ്രണ്ട്സ് ഓഫ് അടൂർ ഈ വർഷത്തെ ഈസ്റ്റർ വിഷു ഈദ് മെയ്ദിനാഘോഷങ്ങളുടെ ഭാഗമായി  അടൂർ ഫെസ്റ്റ് 2023 സംഘടിപ്പിച്ചു. ഏപ്രിൽ 28 ആം തീയതി വെള്ളിയാഴ്ച  സെഗയിലുള്ള ഹാളിൽ വെച്ചു നടത്തിയ പരിപാടി കേരള നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറും അടൂർ എംഎൽഎയുമായ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

പ്രസ്ഥാനത്തെ കഴിഞ്ഞ പതിനെട്ടു വർഷക്കാലം നയിച്ചവരെയും അടൂർ ഫെസ്റ്റിന് വേണ്ട എല്ലാ സഹായവും ചെയ്ത മുഖ്യ സ്പോൺസഴ്സിനെയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകയും അടൂർ മണക്കാല സ്വദേശിയുമായ കുമാരി അതേന മറിയം അനിഷിനെയും മൊമെന്റോ നൽകി തദവസരത്തിൽ ആദരിച്ചു. തുടർന്ന് നിരവധി കലാപരിപാടികളും അരങ്ങേറി.

article-image

sdgxfg

You might also like

Most Viewed