ബഹ്റൈൻ തിരൂർ കൂട്ടായ്മയുടെ കുടുംബസംഗമം നടന്നു
ബഹ്‌റൈൻ തീരൂർ കൂട്ടായ്മയുടെ രണ്ടാമത് കുടുംബ സംഗമം നടന്നു. ജനറൽ സെക്രട്ടറി ഷഹാസ് കല്ലിങ്ങൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡണ്ട് അഷ്‌റഫ് കുന്നത്ത് പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ മലയാളി ബിസിനസ്സ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, സാമൂഹ്യ പ്രവർത്തകൻ ഫസലുൽ ഹഖ്, തണൽ തിരൂർ സ്ഥാപകൻ ഷാദ് തിരൂർ എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റുമാരായ വാഹിദ് ബിയ്യാത്തിൽ, ഷമീർ പൊട്ടച്ചോല, സതീഷൻ പടിഞ്ഞാറേക്കര, അനൂപ് റഹ്മാൻ, അഷ്റഫ് പി.കെ, ഫാറൂഖ് തിരൂർ എന്നിവർ സംസാരിച്ചു. പരിപാടിയോട് അനുബന്ധിച്ച് കിംഗ് ഹമദ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം ഫിസിഷ്യൻ ഡോ. യാസർ ചോമയിൽ നയിച്ച ആരോഗ്യസെമിനാറും നടന്നു.
എക്സിക്യൂട്ടീവ് അംഗം ഇസ്മായിലിന്റെ നേതൃത്വത്തിൽ കൂട്ടായ്മ അംഗങ്ങളുടെ വ്യത്യസ്ത കലാ പരിപാടികളും, ടീം പവിഴദ്വീപ് അവതരിപ്പിച്ച കലാപരിപാടികളും കുടുംബ സംഗമത്തിന് മാറ്റ് കൂട്ടി. ഓർഗനൈസിംഗ് സെക്രട്ടറി നിസ്സാർ കീഴേപ്പാട്ട് നന്ദി പറഞ്ഞു.

