പാലക്കാട് സ്വദേശി ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് മരിച്ചു


മനാമ; പാലക്കാട്‌ ജില്ലയിലെ കൊപ്പം മുളയങ്കാവ് സ്വദേശി മണ്ണാർകുന്നത്ത് അബ്ദുൽ ജബ്ബാർ (44) ബഹ്‌റൈനിൽ, മരണപ്പെട്ടു. ഹൂറയിലെ കഫ്റ്റീരയ ജീവനക്കാരനാണ് അബ്ദുൽ ജബ്ബാർ. 22 വർഷത്തോളമായി ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്ന അദ്ദേഹം കോവിഡ് ബാധിച്ച് ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിത്സയ്യിലിരിക്കെയായിരുന്നു മരണം. മയ്യത്ത് മറവു ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ കെഎംസിസി ബഹ്‌റൈൻ മയ്യത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.

You might also like

Most Viewed