വവ്വാലുകളില്‍ പുതിയ കൊറോണ വൈറസിന്റെ സാന്നിധ്യം

ബെയ്ജിംഗ്:പുതിയ കൊറോണ വൈറസുകളുടെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍. കോവിഡിന്‍റെ ഉത്ഭവം സംബന്ധിച്ച ചോദ്യങ്ങള്‍ നേരിടുന്ന ചൈനയിലെ ഗവേഷകരാണ് പുതിയ വൈറസുകളെ കണ്ടെത്തിയത്. വവ്വാലുകളില്‍ കണ്ടെത്തിയ കൊറോണ വൈറസുകളില്‍ ഒന്ന് കോവിഡ് വൈറസുമായി ജനിതകമായി അടുത്ത സാമ്യം പുലര്‍ത്തുന്നതാണ്. കോവിഡ്-19 പരത്തുന്ന വൈറസിന് സമാനമായ റിനോളോഫസ് പസിലസ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട വൈറസുകളാണ് വവ്വാലുകളില്‍ കണ്ടെത്തിയത്. കോവിഡ്-19 പരത്തുന്ന കൊറോണ വൈറസിനോട് ഏറ്റവും കൂടുതല്‍ സാമ്യമുള്ള രണ്ടാമത്തെ വൈറസാണ് റിനോളോഫസ് പസിലസ്. ചൈനയിലെ ഷാഡോംഗ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളാണ് ഗവേഷണത്തിന് പിന്നില്‍. മേയ് 2019 മുതല്‍ നവംബര്‍ 2020വരെ നീണ്ടുനിന്ന പഠന റിപ്പോര്‍ട്ടുകളാണ് ഇവര്‍ പുറത്തുവിട്ടത്.