റോഡ് വികസനത്തിന് സമഗ്രപദ്ധതിയുമായി ബഹ്റൈൻ

മനാമ: രാജ്യത്തെ റോഡ് വികസനത്തിനായി ഒരു വർഷം എട്ട് ദശാശം എട്ട് മില്യൺ ദിനാർ ചിലവഴിക്കുന്നതായി ബഹ്റൈൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി എസാം ഖലാഫ് പറഞ്ഞു. മന്ത്രാലയത്തിന്റെ കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളെ പറ്റി വിശദീകരിക്കാനായി വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലായിരം കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നെറ്റ്വർക്ക് ആണ് രാജ്യത്തുള്ളതെന്നും നിരവധി പുതിയ പദ്ധതികളാണ് ഈ വർഷം റോഡുവികസനവുമായി ബന്ധപ്പെട്ട് നടത്താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.