മംഗലാപുരത്ത് ബോട്ട് കപ്പലിൽ ഇടിച്ച് അപകടം: രണ്ടു മരണം; ഏഴ് പേരെ കാണാതായി

കോഴിക്കോട്: മംഗലാപുരത്ത് പുറംകടലിൽ മത്സ്യബന്ധന ബോട്ട് കപ്പലിൽ ഇടിച്ച് രണ്ടു മരണം. ഏഴ് പേരെ കാണാതായി അഞ്ച് പേരെ രക്ഷപെടുത്തി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കോഴിക്കോട് ബേപ്പൂരിൽ നിന്നും മീൻപിടിക്കാൻ പോയ ഐഎസ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മഗംലാപുരം തീരത്തു നിന്നും 26 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം സംഭവിച്ചത്. 14 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട തൊഴിലാളികളിൽ ഏഴ് പേർ തമിഴ്നാട് സ്വദേശികളാണ്. ഏഴ് പേർ ഒഡീഷ, ബംഗാൾ സ്വദേശികളുമാണ്. ഇടിച്ച കപ്പൽ തിരിച്ചറിഞ്ഞിട്ടില്ല. അപകടം നടന്ന സ്ഥലത്ത് കോസ്റ്റ്ഗാർഡിന്‍റെ രാജ്ദൂത് എന്ന ബോട്ടും ഹെലികോപ്റ്ററും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ബേപ്പൂർ സ്വദേശി ജാഫറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.