എല്‍.ഡി.എഫ് ബഹ്റൈന്‍ കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു


മനാമ:

ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്‌റൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ എല്‍.ഡി.എഫ് ബഹ്റൈന്‍  കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഓൺലൈനിൽ സംഘടിപ്പിച്ചു. ലോകകേരള സഭാംഗവും ബഹ്‌റൈൻ പ്രതിഭ നേതാവുമായ സി.വി. നാരായണൻ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു. കേരളത്തിലെ സർവ്വ മേഖലകളിലും മുന്നേറ്റം ഉണ്ടാക്കിയ, പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകിയ ഇടത് സർക്കാരിന് തുടർച്ചയുണ്ടാകണമെന്നും അതിനാവശ്യമായ പ്രവർത്തനങ്ങളിൽ എല്ലാ പ്രവാസികളും കുടുംബങ്ങളും പങ്കാളികളാകണമെന്നും കൺവെൻഷൻ ആഹ്വാനം ചെയ്തു.മിജോഷ് മൊറാഴ സ്വാഗതം പറഞ്ഞ കൺവെൻഷനിൽ കെഎം സതീഷ് അധ്യക്ഷത വഹിച്ചു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, വിവിധ ഇടത് സംഘടനാ നേതാക്കളായ നജീബ് കടലായി, ഷിജിൽ, രാജേഷ് ആറ്റടപ്പ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഷീബ രാജീവൻ നന്ദി രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed