മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ:
ബഹ്‌റൈൻ പ്രവാസി ആയിരുന്ന വില്യാപള്ളി ചോറോട് പഞ്ചായത്ത് സ്വദേശി കെടഞ്ഞോത്ത് സിയാദ് നാട്ടിൽ ഹൃദയാഘാതം കാരണം മരണപെട്ടൂ . 41 വയസായിരുന്നു പ്രായം. ഭാര്യ സഹല, മക്കൾ ഹിബ സിയാദ,സിൻഹ ,മുഹമ്മദ്. ഒരു വർഷത്തോളമായി നാട്ടിൽ ജീവ കാരുണ്യ പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന സിയാദ് ബഹ്റൈൻ കെഎംസിസി അംഗം കൂടിയാണ്. സിയാദിന്റെ മരണത്തിൽ കെഎംസിസി ബഹ്‌റൈൻ, വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈൻ കമ്മിറ്റി എന്നിവർ അനുശോചനം രേഖപ്പെടുത്തി

