പ്രതിഭ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ പ്രതിഭ റിഫ മേഖല ബിഡിഎഫ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. പ്രവാസി കമ്മീഷനംഗം സുബൈർ കണ്ണൂർ ക്യാന്പ് ഉദ്ഘാടനം ചെയ്തു. രാജീവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽപ്പ് ലൈൻ കൺവീനർ നൗഷാദ് പുനൂർ ആശംസകൾ നേർന്നു.
മേഖല സെക്രട്ടറി നൗഷാദ് കട്ടിപ്പാറ സ്വാഗതവും അഷ്റഫ് മാലി നന്ദിയും പറഞ്ഞു. കെ.വി മഹേഷ്, രഹിന, ഷമേജ് തുടങ്ങിയവർ ക്യാന്പിന് നേതൃത്വം നൽകി.
