മൂന്ന് വയസുകാരിയുടെ വയറിൽ നിന്ന് എടുത്ത് മാറ്റിയത് അന്പതോളം കാന്തകഷ്ണങ്ങൾ
മനാമ: ബി.ഡി.എഫ് ആശുപത്രിയിൽ വെച്ച് നടന്ന ശസ്ത്രക്രിയയിൽ മൂന്ന് വയസുകാരിയുടെ വയറിൽ നിന്ന് അന്പതോളം കാന്ത കഷ്ണങ്ങൾ പുറത്തെടുത്തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ച്ച ഇവിടെ നിന്ന് തന്നെ പത്ത് മാസം പ്രായമായ കുട്ടിയുടെ വയറിൽ നിന്ന് രണ്ട് കാന്ത കഷ്ണങ്ങൾ പുറത്തെടുത്തിരുന്നു.
കളിപ്പാട്ടങ്ങളുടെ ഭാഗമായി ഉണ്ടായിരുന്ന കാന്തങ്ങളാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഈ കുട്ടികൾ വിഴുങ്ങിയത്. ബി.ഡി.എഫിലെ സ്പെഷ്യലിസ്റ്റ് പീഡിയാഡ്രിക്ക് സർജൻ കാപ്റ്റ്യൻ ഡോ. അബ്ദുറഹ്മാൻ ഇബ്രാഹിം അൽ ഷാഫിയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയകൾ നടന്നത്.
