എയർ ബബിൾ യാത്രാ നിരക്ക് കുറക്കണം: ആലപ്പുഴ പ്രവാസി അസോസിയേഷൻ
മനാമ: വിസ കാലാവധിക്ക് മുന്പ് ബഹ്റൈനിൽ എത്തിച്ചേരുവാനായി പ്രയാസപ്പെടുന്ന പ്രവാസികളുടെ യാത്ര മുടക്കുന്ന രീതിയിൽ അമിതമായ യാത്രാ നിരക്ക് ഈടാക്കുന്ന വിമാനക്കന്പനികളുടെ നടപടി അടിയന്തിരമായി തിരുത്തണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ആവശ്യപ്പെട്ടു. ടിക്കറ്റ് ചാർജിനു പുറമെ 2 കോവിഡ് ടെസ്റ്റുകൾക്കുള്ള പണവും പ്രവാസികൾ കണ്ടെത്തേണ്ടതും പ്രവാസികളെ സംബന്ധിച്ച് തങ്ങാവുന്നതിലും അപ്പുറമാണെന്നും യോഗം വ്യക്തമാക്കി.
പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന വീഡിയോ കോൺഫറൻസ് യോഗത്തിൽ ജനറൽ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി റിപ്പോർട്ട് അവതരിപ്പിച്ചു. സജി കലവൂർ, ഹാരിസ് വണ്ടാനം, ജോർജ് അന്പലപ്പുഴ, വിജയലക്ഷ്മി രവി, ശ്രീജിത്ത് ആലപ്പുഴ, അനീഷ് മാളികമുക്ക്, സീന അൻവർ, അനിൽ കായംകുളം, സുൾഫിക്കർ ആലപ്പുഴ എന്നിവർ പ്രസംഗിച്ചു. കൂടാതെ ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻന്റെ വെബ്സൈറ്റ് ഉദ്ഘാടനം ഗാ
ന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് പ്രവർത്തനം ആരംഭിക്കുവാനും തീരുമാനമെടുത്തു.
