സി.എച്ച് സ്മൃതി സായാഹ്നം സെപ്തംബർ 25ന്


മനാമ: കെ.എം.സി.സി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സി.എച്ച് മുഹമ്മദ് കോയയുടെ  ഓർമ്മകളുമായി  സി.എച്ച് സ്മൃതി സായാഹ്നം എന്ന പേരിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. സെപ്തംബർ 25ന് രാത്രി 7 മണിക്ക് സൂം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന പരിപാടി കോട്ടക്കൽ എംഎൽഎ  സയ്യിദ് ആബിദ് ഹുസ്സയിൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സാജിദ് നടുവണ്ണൂർ മുഖ്യ പ്രഭാഷണം നടത്തും.

കെ.എം.സി.സി ബഹ്റൈൻ പ്രസിഡണ്ട് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ ആശംസാ പ്രസംഗം നടത്തും. ബഹ്റൈൻ കെ.എം.സി.സിയുടെ ഭാരവാഹികൾ, ജില്ലാ, ഏരിയാ, മണ്ധലം, പഞ്ചായത്ത് കമ്മറ്റികളുടെ നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും. ചടങ്ങിൽ 36 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് പോകുന്ന ഈസ്റ്റ് റിഫ കമ്മറ്റിയുടെ മുതിർന്ന പ്രവർത്തകൻ വി.കുട്ട്യാലിക്കുള്ള യാത്രയയപ്പും ഉണ്ടായിരിക്കും.

You might also like

  • Straight Forward

Most Viewed