അജീന്ദ്രൻ കുടുംബസഹായനിധി രൂപീകരിക്കുന്നു
മനാമ: ബഹ്റൈനിൽ കോവിഡ് കാരണം മരണപ്പെട്ട ആലപ്പുഴ സ്വദേശി അജീന്ദ്രന്റെ നാട്ടിലുള്ള നിർദ്ധന കുടുംബത്തെ സഹായിക്കാനായി ബഹ്റൈനിലെ ആലപ്പുഴ അസോസിയേഷൻ മുൻകൈയ്യെടുക്കുന്നു. ഭാര്യയും രണ്ട് കുട്ടികളും പണിതീരാത്ത വീടുമാണ് പരേതന് നാട്ടിലുള്ളത്. ആലപ്പുഴ അസോസിയേഷന്റെ ഈ ഒരു സംരംഭവുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർ 33088160 എന്ന നന്പറിലാണ് ബന്ധപ്പെടേണ്ടതെന്ന് സംഘടനയുടെ പ്രസിഡണ്ട് ബംഗ്ലാവിൽ ഷെരീഫ് അറിയിച്ചു.

