പീപ്പിൾസ് ഫോറം ബഹ്‌റൈൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മനാമ : പീപ്പിൾസ് ഫോറം ബഹ്‌റൈൻ ഇന്ത്യയുടെ എഴുപത്തി നാലാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ധീരദേശാഭിമാനികൾക്കായി സ്മരണാഞ്ജലി അർപ്പിച്ചു. പ്രസിഡന്റ് ജെ.പി ആസാദിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ നടന്ന ചടങ്ങ് മുഖ്യ രക്ഷാധികാരി പന്പാവാസൻ നായർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി വി.വി ബിജുകുമാർ സ്വാഗതം പറഞ്ഞ പരിപാടിയിൽ വനിതാ വിഭാഗം കൺവീനർ രജനി ബിജു ആശംസയും, വൈസ് പ്രസിഡന്റ് ജയശീൽ നന്ദിയും പ്രകാശിപ്പിച്ചു. ശോഭാ ജവഹർ ചടങ്ങുകൾ നിയന്ത്രിക്കുകയും ചെയ്തു.

