കോവിഡ് 19: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിളിക്കപ്പുറത്ത് ബഹ്‌റൈൻ കെഎംസിസി


മനാമ

കോവിഡ് ബാധയെ തുടർന്ന് ദുരിതത്തിലും ഭീതിയിലും ആശങ്കയിലും കഴിയുന്ന പ്രവാസികളെ സഹായിക്കാനുള്ള ബഹ്‌റൈൻ കെഎംസിസി യുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. ബഹ്റിന്റെ ഏത് ഭാഗത്ത്‌ നിന്ന് വരുന്ന സഹായ അഭ്യർത്ഥന കോളുകളും സ്വീകരിച്ചു ബന്ധപ്പെട്ടവർക്ക് കൈമാറി സഹായിൽക്കുന്ന രീതിയാണ് കെഎംസിസി പൊതുവായി സ്വീകരിച്ചിരിക്കുന്നത്. ഇത് ഏറെ ഫലപ്രദവും പ്രയാസമനുഭവിക്കുന്നവർക്ക് പെട്ടെന്നു തന്നെ പരിഹാരം കിട്ടുകയും ചെയ്യുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്, ഇതിനായി പ്രത്യേക സോഫ്ട് വേർ ഡെവലപ് ച്വയ്തുകൊണ്ടാണ് പ്രവർത്തനം ഏകോപിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. 

കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലാ കമ്മിറ്റികൾ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സൗത്ത് സോണ്
കമ്മിറ്റി കൂടാതെ ബഹ്‌റൈനിലെ പ്രത്യേക സൗകര്യാർത്ഥം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ ഏരിയ കമ്മിറ്റികൾ എന്നിവയിലൂടെയാണ് കെഎംസിസി യുടെ ആശ്വാസ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.

ജോലി ഇല്ലാത്തതിനാൽ വരുമാനം നിലച്ചതിനാൽ ഭക്ഷണത്തിനു വേണ്ടിയുള്ള ആവശ്യക്കാർ ആയിരുന്നു കൂടുതലായി ബന്ധപ്പെട്ടതെന്നും, മലയാളികൾക്ക് പുറമെ ആന്ധ്രാ , തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഭക്ഷണകിറ്റുകൾ നൽകി ആശ്വസിപ്പിക്കാൻ തങ്ങൾക്കായെന്നന് കെ എം സി സി ഭാരവാഹികൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു. നാട്ടിൽനിന്ന് കൊണ്ടു വന്ന മരുന്നുകളും ഗുളികകളും തീർന്നു പോയ ധാരാളം പേർക്ക് സ്വന്തം നിലക്കും അഭ്യുദയ കാംക്ഷികളുടെ പിന്തുണയോടെയും കെഎംസിസി ക്ക് സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം മാനസികസംഘർഷം അനുഭവിക്കുന്നവർക്ക് ടെലികൗൺസിലിങ്ങ് സേവനവും കെഎംസിസി നൽകി. 

കോവിഡ് ദുരിത ബാധിത വിഷയം കൈകാര്യം ചെയ്യാൻ എപ്പോഴും സജീവമായ ഒരു വാട്സാപ്പ് ഗ്രൂപ്പും, ആവശ്യ ഘട്ടങ്ങളിൽ ഉപദേശ നിർദ്ദേശങ്ങൾ നൽകാൻ കെഎംസിസി സ്റ്റേറ്റ് കമ്മിറ്റിയും മുന്പിൽ നിന്നു. ഭക്ഷണ കിറ്റുകൾ വാങ്ങാനുള്ള ഫണ്ടിൽ വലിയൊരു ഭാഗവും സംഘടനയിലെ സാധാരണ പ്രവർത്തകരുടെ സംഭവനയായിരുന്നുവെന്നും, സാഹചര്യങ്ങൾ അനുകൂലമാവാതെ വരികയാണെങ്കിൽ കുറെ കൂടി സേവന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തേണ്ടതിനെ കുറിച്ച് കെഎംസിസി ആലോചിച്ചു തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. ക്വറന്റൈൻ സൗകര്യം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള സാഹചര്യങ്ങളിലും തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കാൻ കെഎംസിസി മുന്പിലുണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.

 

You might also like

Most Viewed