രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 10,000 കടന്നു

ദൽഹി
രാജ്യത്ത് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,000 കടന്നു. ഇതുവരെ 10,362 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 8988 കൊവിഡ് 19 രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 1035 പേര്‍ രോഗമുക്തരായി ആശുപത്രിവിട്ടു.
അതേസമയം, 339 പേര്‍ ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തിന് ശേഷം 15 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 11 എണ്ണം മഹാരാഷ്ട്രയിലും നാലെണ്ണം ഡല്‍ഹിയിലുമാണ്. ആകെയുള്ള 339 മരണങ്ങളില്‍ 160 എണ്ണം മഹാരാഷ്ട്രയിലാണ് നടന്നത്. മധ്യപ്രദേശില്‍ 43 ഉം ഡല്‍ഹിയില്‍ 28ഉം, ഗുജറാത്തില്‍ 26ഉം തെലങ്കാനയില്‍ 16ഉം മരണങ്ങളുണ്ടായി.