ലോക്ക് ഡൗണ്‍ നീട്ടിയതില്‍ ആശങ്കപ്പെടേണ്ടെന്ന് അമിത് ഷാ

ന്യൂഡല്‍ഹി
ലോക്ക് ഡൗണ്‍ ദീര്‍ഘിപ്പിച്ചതില്‍ പൊതുജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭക്ഷ്യ വസ്തുക്കളും മരുന്നുകളും രാജ്യത്ത് ആവശ്യത്തിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എല്ലാ സംസ്ഥാനങ്ങളും അഭിനന്ദനീയമായ വിധത്തില്‍ കൊറോണ പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സഹകരണം ഇനിയും വര്‍ധിപ്പിക്കണം. എല്ലാ ജനങ്ങളും ലോക്ക് ഡൗണ്‍ ശരിയായ രീതിയില്‍ പാലിക്കുന്നുണ്ടെന്നും ഒരാള്‍ക്ക് പോലും അവശ്യ വസ്തുക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.