ശിവഗിരി തീര്‍ത്ഥാടന ധര്‍മ്മപതാക സ്വീകരണവും യാത്രയും സംഘടിപ്പിച്ചു


മനാമ: എണ്‍പ്പത്തിയേഴാമത് ശിവഗിരി തീര്‍ത്ഥാടന ധര്‍മ്മ പതാക സ്വീകരണവും, യാത്രയപ്പും കാനൂ ഗാര്‍ഡനിലെ ബഹ്റൈന്‍ ഗുരുദേവ സോഷ്യല്‍ സൊസെറ്റിയില്‍ വെച്ച് നടന്നു. ബഹ്റൈനില്‍ നിന്നുള്ള പത്ത് തീര്‍ത്ഥാടകര്‍ക്ക് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ വര്‍ക്കിങ്ങ് ചെയര്‍മാന്‍ കെ.ജി ബാബുരാജ് ഷാളുകള്‍ അണിയിച്ചു.

ഡിസംബര്‍ 30,31,ജനുവരി1, എന്നീ തീയതികളിലായി എല്ലാ വര്‍ഷവും നടത്തിവരുന്ന ശിവഗിരി തീര്‍ത്ഥാടനത്തില്‍ നിരവധി പേരാണ് പത്ത് ദിവസത്തെ വ്രതമെടുത്ത് പഞ്ചശുദ്ധിയോടെ ആത്മീയ ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. ബഹ്റൈനിലെ ഗുരുദേവ സോഷ്യൽ സൊസൈറ്റിയും, ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഈ ചടങ്ങില്‍ രണ്ട് സംഘാടനകളില്‍നിന്നുമായി അഞ്ചു പേര്‍ വീതമാണ് ശിവഗിരി തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നത്. ഇത് സംബന്ധിച്ച യോഗത്തില്‍ സമ്മേളനത്തില്‍ ജി.എസ്.എസ്. ചെയര്‍മാന്‍ കെ. ചന്ദ്രബോസ്‌ അദ്ധ്യക്ഷനായിരുന്നു. മുഖ്യ അതിഥി കെ.ജി ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍സെക്രട്ടറി രാജേഷ്‌ കനിയാംപറമ്പില്‍ സ്വാഗതം ആശംസിച്ചു. എസ്.എന്‍.സി.എസ് ചെയര്‍മാന്‍ ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി രാജേഷ്‌ .ഡി, ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡണ്ട് ജമാല്‍ ഇരിങ്ങല്‍, ഓര്‍ത്തൊഡോക്സ് ചര്‍ച്ച് വികാരി ഫാദര്‍ ബിജു ഫിലിപ്പോസ് എന്നിവര്‍ ആശംസപ്രസംഗം നടത്തി. ജി.എസ്.എസ് വൈസ് ചെയര്‍മാന്‍ ജോസ് കുമാര്‍ എല്ലാവര്‍ക്കും കൃതഞ്ജത രേഖപ്പെടുത്തി. അനില്‍. പി സമ്മേളനം നിയന്ത്രിച്ചു.

You might also like

Most Viewed