ലീഡർ കെ. കരുണാകരൻ; മതേതരത്വത്തിന്റ കാവലാൾ

മനാമ : കേരളത്തിൽ മതേതരത്വം കാത്തുപുലർത്താൻ അക്ഷീണം പ്രവർത്തിച്ച നേതാവായിരുന്നു കെ. കരുണാകരൻ എന്ന് അദ്ദേഹത്തിന്റെ ഒൻപതാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുന്പുറം അഭിപ്രായപ്പെട്ടു. തികഞ്ഞ ഗുരുവായൂരപ്പന്‍ ഭക്തനായ അദ്ദേഹം മറ്റ് മതങ്ങളെയും കരുതുവാനും, പ്രോത്സാഹിപ്പിക്കുവാനും എക്കാലവും മുൻപന്തിയിൽ ഉണ്ടായിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു. ഒ.ഐ.സി.സി ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മാധ്യമം ബഹ്‌റൈൻ ബ്യുറോ ചീഫ് ഷമീർ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
കെ.എം.സി.സി വൈസ് പ്രസിഡണ്ടുമാരായ ഗഫൂർ കൈപ്പമംഗലം, സിദ്ധിക്ക്, ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി മാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, സെക്രട്ടറി ജവാദ് വക്കം, യുവജന വിഭാഗം പ്രസിഡണ്ട് ഇബ്രാഹിം അദ്ഹം, വനിതാ വിഭാഗം പ്രസിഡണ്ട് ഷീജ നടരാജ് ജില്ലാ പ്രസിഡണ്ടുമാരായ ജി ശങ്കരപ്പിള്ള, നസിം തൊടിയൂർ, സെക്രട്ടറിമാരായ അനിൽ കുമാർ, സൽമാനുൽ ഫാരിസ്, റംഷാദ്, ദേശീയ കമ്മറ്റി അംഗങ്ങൾആയ സുനിൽ ചെറിയാൻ, നിസാർ കുന്നത്ത്കുളത്തിൽ, ഉണ്ണി പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.