ബി മൈൻ ലിമിറ്റഡ് എഡിഷനുമായി ജോയ് ആലുക്കാസ്

മനാമ: പ്രണയം നിറയ്ക്കുന്ന വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ജോയ് ആലുക്കാസ് ബി മൈൻ ഡയമണ്ട് ശേഖരത്തിന്റെ ലിമിറ്റഡ് എഡിഷൻ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് അറിയിച്ചു. വ്യത്യസ്ത ഡിസൈനിൽ നിർമ്മിച്ചിട്ടുള്ള വജ്രാഭരണങ്ങളും, പേൾ ജ്വല്ലറിയും 18 കാരറ്റ് സ്വാർണാഭരണവുമാണ് സവിശേഷമായി ഒരുക്കിയിരിക്കുന്നത്. ഈ മാസം 17 വരെ ഷോപ്പിംഗ് നടത്താം. നെക്ലയ്‌സുകൾ, കമ്മലുകൾ, വളകൾ, മോതിരങ്ങൾ എന്നിവ ഹൃദയാകൃതിയിൽ ബി മൈൻ ശേഖരത്തിൽ ലഭ്യമാണ്. വജ്രാഭരണ ശ്രേണിയിൽ അപൂർവ്വ കളക്‌ഷനാണ് ബി മൈനിൽ ഒരുക്കിയിട്ടുള്ളതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും, എം.ഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.
ഈ വർഷത്തെ വാലന്റൈൻസ് ദിനത്തിൽ പരസപരം കൈമാറാവുന്ന ഏറ്റവും മികച്ച സമ്മാനങ്ങളാണ് ബി മൈൻ ശേഖരത്തിൽ ഒരുക്കിയിട്ടുള്ളത്. ലിമിറ്റഡ് എഡിഷൻ, ബി മൈൻ കളക്ഷനുകൾ കൂടാതെ ജോയ് ആലുക്കാസിന്റെ ബഹ്‌റൈൻ ഷോറൂമുകളിൽ 50 ദിനാറിന് പർച്ചേയ്‌സ് ചെയ്യുന്നവർക്ക് ഓഡി കാർ, 3 കിലോ സ്വർണ്ണ സമ്മാനങ്ങൾ എന്നിവ ലഭിക്കുന്നതിനുള്ള അവസ രങ്ങളും ജോയ് ആലുക്കാസ് ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്.