സംഗീ­ത നി­ശ ‘മലർ­ക്കൊ­ടി­ പോ­ലെ­’ശ്രദ്ധേ­യമാ­യി


മനാമ: മലയാള സിനിമ ഗാന ശാഖയിൽ പകരക്കാരനില്ലാതെ ചരിത്രത്തിലിടം നേടിയ കവി ശ്രീകുമാരൻ തന്പിയുടെ കാവ്യഗുണമുള്ള ഒരു പിടി ഗാനങ്ങൾ കോർത്തിണക്കി കൊണ്ട്‌ ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ െവച്ച് നടത്തിയ ‘മലർക്കൊടി പോലെ’ എന്ന സംഗീത നിശ ശ്രദ്ധേയമായി. ബഹ്റൈനിലെ പ്രമുഖ ഗായകർ പങ്കെടുത്ത പരിപാടിയിൽ മനോജ്‌ വടകര നയിച്ച ട്യൂൺസ് ഓർക്കസ്ട്രയാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. ഇരുപത്തി ഒന്ന് ഗാനങ്ങളായിരുന്നു അവതരിക്കപ്പെട്ട
ത്. സമാജം ആക്ടിംഗ് പ്രസിഡണ്ട് ആഷ്‌ലി ജോർജ്, സെക്രട്ടറി എൻ.കെ വീരമണി, അസിസ്റ്റന്റ് സെക്രട്ടറി മനോഹരൻ പാവറട്ടി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed