എം.എ ഖാ­സിം മു­സ്ല്യാ­ർ­ക്ക് സ്വീ­കരണം നാ­ളെ


മനാമ: സമസ്ത കേന്ദ്ര മുശാവറ മെന്പറും, ഇമാം ശാഫി ഇസ്ലാമിക് അക്കാദമി ചെയർമാനുമായ ശൈഖുനാ എം.എ ഖാസിം മുസ്ല്യാർക്ക് ബഹ്റൈൻ സമസ്ത പ്രവർത്തകരുടെ സ്വീകരണം നാളെ രാത്രി 8 മണിക്ക് മനാമ സമസ്ത മദ്റസ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്ന പരിപാടിയിൽ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. മത ഭൗതീക വിദ്യഭ്യാസം സമന്വയിപ്പിച്ച് നൽകുന്ന പ്രമുഖ സ്ഥാപനമായ കാസർകോട് ജില്ലയിൽ പ്രവർത്തിക്കുന്ന ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയുടെ പ്രചരണാർത്ഥമാണ് ഉസ്താദ് ബഹ്റൈനിലെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed