മുഹറഖ് ബ്രാഞ്ച് നോർക്കാ കാർഡ് വിതരണം ചെയ്തു
മനാമ: പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ ബഹ്‌റൈൻ പ്രവാസികൾക്കിടയിൽ സ്തുത്യർഹമായ സേവനം ചെയ്ത് വരുന്ന ഇന്ത്യൻ സോഷ്യൽ ഫോറം മുഹറഖ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നോർക്ക കാർഡ് മുഹറഖ് സൂഖിൽ വെച്ച് വിതരണം ചെയ്തു. ഇന്ത്യൻ സോഷ്യൽ ഫോറം േസ്റ്ററ്റ് പ്രസിഡണ്ട് യൂസുഫ് അലി ആദ്യ ഉപഭോക്താവിന് കാർഡ് വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
2016 ഡിസംബർ മാസം മുതൽ മാർച്ച് വരെ ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ച നോർക്കാ രജിസ്ട്രേഷനും, പ്രവാസി ക്ഷേമ പദ്ധതി ബോധവൽക്കരണ പരിപാടികളുമായി നാല് മാസം നീണ്ട ക്യാന്പയിന്റെ ഭാഗമായി രജിസ്ട്രർ ചെയ്ത നോർക്ക കാർഡുകളാണ് 2018 ജനുവരി രണ്ടാം വാരത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ സ്ഥിതി ചെയ്യുന്ന നോർക്ക ഓഫീസിന്‍റെ ചുമതലയുള്ള സിറാജ് കൊട്ടാരക്കരയിൽ നിന്നും സ്വീകരിച്ചത്. ചടങ്ങിൽ കേരള േസ്റ്ററ്റ് സെക്രട്ടറി റഫീഖ് അബ്ബാസ്, മുഹറഖ് ബ്രാഞ്ച് പ്രസിഡണ്ട് ഷമീർ, സെക്രട്ടറി നബീൽ, മൊയ്തു എന്നിവർ പങ്കെടുത്തു. മുഹറഖിൽ കാർഡ് ലഭിക്കുന്നതിനായി 33265245 എന്നീ നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

