അദാ­ലത്തു­കൾ­ക്ക് തു­ടക്കമി­ട്ട് പ്രവാ­സി­ കമ്മീ­ഷൻ


മനാമ: ശീതീകരിച്ച ഓഫീസ് മുറികൾക്കുള്ളിൽ നിന്നും അപേക്ഷകൾ നോക്കി തീർപ്പുകൽപ്പിക്കുന്ന സംവിധാനത്തിൽനിന്നും മാറി സാധാരണ ജനങ്ങൾക്കിടയിൽച്ചെന്ന് പരാതികൾ കേൾക്കുകയും പരാതികൾക്ക് തീർപ്പുകൽപ്പിക്കുകയും ചെയ്തുകൊണ്ട് പ്രവാസി കമ്മീഷൻ അദാലത്തിന് തുടക്കം കുറിച്ചപ്പോൾ അത് ഉത്തരവാദിത്വ ബോധമുള്ള സർക്കാർ സംവിധാനത്തിന്റെ പരിച്ഛേദമായി മാറി. പ്രവാസികളുടെ പ്രശ്നപരിഹാരങ്ങൾക്ക് വേണ്ടി രൂപീകരിക്കപ്പെട്ട പ്രവാസി കമ്മീഷൻ ആണ് കേരളത്തിൽ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് സിറ്റിങ് നടത്തിയത്.

എൻ.ആർ.ഐ കമ്മീഷന്റെ ഉത്തര
മലബാറിലെ ആദ്യ അദാലത്ത് ജനുവരി 12ന് തിരുവനന്തപുരത്ത് ചേർന്നു. ജനുവരി 18ന് മലപ്പുറത്തും ജനുവരി 19ന് കണ്ണൂരിലും ജനുവരി 20ന് കോഴിക്കോടും അദാലത്തുകൾ നടന്നു.

കണ്ണൂർ‍, കാസർ‍കോട് ജില്ലകളിൽ‍ നിന്നുള്ള പ്രവാസികളുടെ നിരവധി പരാതികളാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ‍ നടന്ന അദാലത്തിൽ‍ പരിഗണിച്ചത്. കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ളവർക്കായിട്ടാണ് ഇന്നലെ കോഴിക്കോട് ജില്ലാപഞ്ചായത്ത് ഹാളിൽ അദാലത്തുകൾ നടത്തിയത്. പ്രധാനമായും ക്ഷേമനിധി, ധനസഹായം വൈകുന്നത് തുടങ്ങിയ പരാതികളാണ് കമ്മീഷന് മുൻപാകെ കൂടുതലായും എത്തിയത്. നേരത്തെ നൽ‍കിയ പരാതികളും പുതുതയി ലഭിച്ച പരാതികളും കമ്മീഷൻ പരിഗണിച്ചു. പ്രവാസലോകത്ത് നിന്ന് തിരിച്ചെത്തിയവർക്ക് നാട്ടിൽ നേരിടേണ്ടി വരുന്ന പല പ്രശ്നങ്ങളും കമ്മീഷൻ മുന്പാകെ അവതരിപ്പിക്കപ്പെട്ടതായി ബഹ്‌റൈനിൽ നിന്നുള്ള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ 4 പി.എം ന്യൂസിനോട് പറഞ്ഞു. പലർക്കും പ്രവാസി പെൻഷനെക്കുറിച്ചും ആനുകൂല്യങ്ങളെകുറിച്ചും അറിവില്ലെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ ജയിലിൽ കഴിയുന്ന മുസ്തഫ, അഫ്സൽ എന്നിവരുടെ ബന്ധുക്കളും, അബുദാബി ജയിലിൽ കഴിയുന്ന ഷമീം എന്നിവരുടെ ബന്ധുക്കളും കമ്മീഷന് മുന്നിൽ എത്തി.

60 വയസ് കഴിഞ്ഞവർ‍ക്കും ക്ഷേമനിധി ആനുകൂല്യം ലഭിക്കാനുള്ള അപേക്ഷകളും പരിഗണനയ്ക്ക് വന്നു. നിലവിൽ‍ 60 വയസ് വരെയുള്ളവർ‍ക്കാണ് ക്ഷേമനിധിയിൽ‍ അംഗത്വമുള്ളത്. പലരും 60 വയസ് കഴിഞ്ഞാണ് നാട്ടിൽ‍ തിരിച്ചെത്തുന്നത്. അതിനാൽ‍ ഇവർ‍ക്ക് നിലവിലുള്ള ആനുകൂല്യം ലഭിക്കുന്നില്ല. സ്വയം തൊഴിൽ‍ കണ്ടെത്തുന്നതിന് നോർ‍ക്ക മുഖേന ലഭിക്കുന്ന വായ്പയുടെ കാലതാമസം ഒഴിവാക്കുന്നതിനുള്ള അപേക്ഷകളും പരിഗണനയ്ക്ക് വന്നു. സാന്ത്വന സഹായ പദ്ധതിയുടെ കീഴിൽ‍ വരുന്ന വിവാഹ ധനസഹായം, ചികിത്സാ സഹായം, മരണാനന്തര സഹായം ഇവയ്ക്കും കാലതാമസം വരുന്നതായി പരാതിയുയർ‍ന്നു.

നിലവിൽ‍ മരണാനന്തര ധനസഹായം ഒരു ലക്ഷം രൂപയും വിവാഹ ധനസഹായം 15,000 രൂപയുമാണ്. രോഗികൾ‍ക്കുള്ള ചികിത്സാ ധനസഹായം 50,000 രൂപയാണ്.

നൂറിലേറെ പരാതികളാണ് കണ്ണൂരിൽ കമ്മീഷന്‍ മുന്പാകെ എത്തിയത്. ലഗേജ് നഷ്ടപ്പെട്ടത് മുതൽ‍ ഭർ‍ത്താവിന്റെ ദുരൂഹ മരണം വരെയുള്ള പരാതികളുമായാണ് വീട്ടമ്മമാരെത്തിയത്. ഒമാനിൽ‍ ഭർ‍ത്താവ് മരണമടഞ്ഞതിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് തൃശ്ശൂർ‍ സ്വദേശിനിയായ സുമിത പ്രിയൻ അദാലത്തിലെത്തി. 2016 ഫെബ്രുവരി 10നാണ് ഒമാനിൽ‍ ഗോൾ‍ഡൻ സീ കന്പനിയിൽ‍ ജോലിചെയ്യുന്ന ഭർ‍ത്താവ് മരിച്ചതെന്നാണ് ഭാര്യ പരാതിയിൽ‍ പറയുന്നത്. ഒമാനിൽ‍ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനുള്ള നടപടിയെടുക്കുമെന്ന് സുമിതയ്ക്ക് കമ്മീഷൻ ഉറപ്പ് നൽ‍കി. 15 വർ‍ഷം മുന്പ് കരിപ്പൂർ‍ വിമാനത്താവളത്തിൽ‍ ഇന്ത്യൻ‍ എയർ‍ലൈൻ‍സിൽ‍ ഇറങ്ങിയ ഭർ‍ത്താവിന്റെ സ്വർ‍ണാഭരണങ്ങളടങ്ങിയ സ്യൂട്ട്‌കേസ് കാണാതായ പരാതിയും അദാലത്തിന് മുന്പാകെ വന്നു. പെരിങ്ങോം ഞെക്ലി സ്വദേശിയായ വീട്ടമ്മയാണ് പരാതിയുമായെത്തിയത്. ഇക്കാര്യം എയർ‍പോർ‍ട്ട് അതോറിറ്റിയുമായി സംസാരിക്കാമെന്ന് കമ്മീഷൻ പരാതിക്കാരിക്ക് വാഗ്ദാനം നൽ‍കി. പ്രവാസികളുടെ ഭാവന വായ്‌പ തടഞ്ഞുെവയ്ക്കൽ, സംരംഭം തുടങ്ങുന്പോൾ ഉണ്ടാകുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥ ഉണ്ടായാൽ അവർക്കെതിരെ ശക്തമായ നടപടിയുമായി കമ്മീഷൻ മുന്നോട്ട് പോകുമെന്ന് കമ്മീഷൻ ചെയർ‍മാൻ റിട്ട. ജസ്റ്റിസ് പി. ഭവദാസൻ അറിയിച്ചു. വിദേശ മലയാളികളുടെ ന്യായമായ അവകാശങ്ങൾ പരിഹരിക്കാതെ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

കമ്മീഷൻ‍ ചെയർ‍മാൻ‍ റിട്ട. ജസ്റ്റിസ് പി. ഭവദാസൻ, അംഗമായ സുബൈർ‍ കണ്ണൂർ‍, എൻ.ആർ‍.ഐ കമ്മീഷൻ സെക്രട്ടറി നിസാർ‍ ഹംസ, എൻ.ആർ‍.കെ വെൽ‍ഫെയർ‍ വികസന എക്‌സിക്യൂട്ടീവ് ഓഫീസർ‍ രാഗേഷ് സി, വിജു എം.എ എന്നിവർ‍ പരാതികൾ‍ സ്വീകരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed