ബി­.സി­.സി­.ഐ. ബോ­ർ­ഡ് തി­രഞ്ഞെ­ടു­പ്പിൽ ടോ­ജ്ജർ 18 ബ്ലോ­ക്കും മത്സരി­ക്കും


മനാമ : മാർച്ചിൽ നടക്കുന്ന ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്‌ട്രി (ബിസിസിഐ)യുടെ 29ാം തിരഞ്ഞെടുപ്പിൽ നിരവധി ബിസിനസുകാർ ഉൾപ്പെടുന്ന ടോജ്ജർ 18 ബ്ലോക്കും മത്സരിക്കും. ബ്ലോക്ക് തലവൻ സമീർ അബ്ദുള്ള നാസ് ആണ് ഇക്കാര്യം അറിയിച്ചത്. ബിസിസിഐ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സഖ്യമാണ് രണ്ട് വനിതകളുൾപ്പെടെ 15 അംഗങ്ങളുള്ള ടോജ്ജർ 18 ബ്ലോക്ക്. സമീർ നാസിനെ കൂടാതെ ബട്ടൂൽ മുഹമ്മദ് ദാദാഭായ്, സോണിയ മൊഹമ്മദ് ജനഹി എന്നീ വനിതകളും ഡോ. അബ്ദുൾ മജീദ് അലി അൽ അവാദി, മുഹമ്മദ് അബ്ദുൾ ജബ്ബാർ അൽ ഖൂജി, ഖാലിദ് മുഹമ്മദ് നജീബി, ഡോ. മുഹമ്മദ് അഹ്മദ് ജുമാൻ, വലീദ് ഇബ്രാഹിം കാനൂ, ആരെഫ് അഹമ്മദ് ഹിജ്‌റസ്, വ്യവസായി അബ്ദുൾ ഹമീദ് അബ്ദുൽഹുസ്സൈൻ അൽ അസ്‌ഫൂർ, സംരംഭകനായ ഉസൈർ മുഹമ്മദ് ഉസ്മാൻ, പ്രൊഫ. വഹീബ് അൽ ഖാജാ, ഫരീദ് ബദർ, ബേസീം മുഹമ്മദ് അൽ സെയ്, ജമീൽ അൽ ഗനഹ് എന്നിവരും ബ്ലോക്കിൽ അംഗങ്ങളാണ്.

ശക്തമായ ട്രാക്ക് റെക്കോർഡുകളും നേട്ടങ്ങളും അറിവുകളും അനുഭവങ്ങളുള്ള ബിസിനസുകാരുടെയും സംരംഭകരുടെയും ഒരു സംഘമാണ് ഇതെന്നും നാസ് പറഞ്ഞു. വ്യവസായങ്ങൾ സൃഷ്ടിക്കുക, പ്രാദേശിക −ആഗോള പങ്കാളിത്തത്തോടുകൂടി വെല്ലുവിളികളെ അഭിമുഖീകരിക്കുക എന്നിവയാണ് ബ്ലോക്കിന്റെ ലക്ഷ്യങ്ങൾ. ആയിരക്കണക്കിന് തൊഴിലാളികളുള്ള സ്ഥാപനങ്ങൾ മുതൽ ചെറുകിട സംവിധാനങ്ങൾ വരെയുള്ള എല്ലാ ബിസിനസ് വിഭാഗങ്ങളും നല്ല രീതിയിൽ പ്രവർത്തിപ്പിക്കുന്നതിന് രൂപരേഖ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പ്രവർത്തനമാരംഭിച്ചതെന്നും നാസ് പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed