ബഹ്‌റൈനിൽ ഈ വർഷം റിപ്പോർട്ട് ചെയ്തത് 54 ഗാർഹിക പീഡനകേസുകൾ


മനാമ : ഈ വർഷം രാജ്യത്ത് ഇതുവരെ 54 ഗാർഹിക പീഡനകേസുകൾ റിപ്പോർട്ട് ചെയ്തതായി ഔദ്യോഗീക റിപ്പോർട്ട്. പീഢനങ്ങൾക്കിരയായ സ്ത്രീകളുടെ പുനരധിവാസത്തിനായി സാമൂഹ്യക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ദാര്‍ അൽ അമാൻ ഹോം എന്ന സംഘടനയിൽ ഇത്തരത്തിലുള്ള  67 കേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ഇതിൽ 35 പേർ ബഹ്റൈൻ വനിതകളും, 8 പേർ അറബ് വനിതകളും, 24 പേർ വിദേശികളുമാണ്. ഇതിൽ 54 കേസുകൾ ഗാർഹിക പീഡനവും 19 എണ്ണം മാനസിക പീഢനങ്ങളും, 11 ശാരീരിക പീഢനങ്ങളുമാണ്. മൂന്നുപേർ ലൈംഗിക പീഢനത്തിന് ഇരകളാണ്. ഇവയിൽ രണ്ടു കേസുകളിൽ ശാരീരിക, മാനസിക, ലൈംഗിക പീഢനങ്ങളും ഉണ്ടായിട്ടുണ്ട്. 19 ബഹ്റൈനി വനിതകൾക്കും മൂന്നു മനുഷ്യക്കടത്ത് ഇരകൾക്കും ദാര്‍ അൽ അമാൻ സെന്ററില്‍ അടിയന്തിര അഭയം നൽകിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 38 കേസുകളിൽ വാദികളായി വന്നിരിക്കുന്നത് വിവാഹിതരായ സ്ത്രീകളാണ്.ഇതില്‍ 33 പേർക്ക് കുട്ടികളുണ്ട്.  
 
ഈ വിഷയത്തിൽ ബോധവൽക്കരണം നടത്തിവരുന്നുണ്ടെന്നും, പീഢനത്തിനിരകളായ സ്ത്രീകളെയും കുട്ടികളെയും പുനരധിവസിപ്പിക്കുന്നതിനും പിന്നീട് ഇവർ ഗാർഹിക പീഡനങ്ങൾക്ക് ഇരകളാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും  ദാര്‍ അൽ അമാൻ ഹോം മുൻകൈ എടുക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വിവിധ വകുപ്പുകളേയും സ്വകാര്യ സംവിധാനങ്ങളേയും ഏകോപിപ്പിക്കുന്നതിനും ദാര്‍ അൽ അമാൻ ഹോമിന് കഴിയുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed