ട്രാവൽ ഏജൻസികൾക്ക് 1,000 ബഹ്‌റൈൻ ദിനാറിന്റെ ഇൻഷുറൻസ്


മനാമ : ട്രാവൽ ഏജൻസികൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ പെർമിറ്റുകൾ ലഭിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും 1,000 ബഹ്‌റൈൻ ദിനാർ ഫീസ് ഏർപ്പെടുത്തി. ഗതാഗത - ടെലികമ്യൂണിക്കേഷൻ മന്ത്രി കമൽ അഹമ്മദ് വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രമേയ പ്രകാരമാണ് പുതിയ തീരുമാനം.
 
ജൂലൈ 12 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും, മന്ത്രിയുടെ നിർദേശ പ്രകാരം ഇന്ന് മുതലാണ് നിയമം പ്രാബല്യത്തിലായത്. പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഗതാഗത - ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ സിവിൽ ഏവിയേഷൻ ഏജൻസിക്ക് തുക കൈമാറണം. ഏജൻസികൾ നടത്തുന്ന നിയമ ലംഘനങ്ങൾക്ക് പിഴ, ഇൻഷ്വറൻസ് തുകയിൽ നിന്ന് ഈടാക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed