മയക്കുമരുന്ന് വില്പന നടത്തിയ യുവാവ് പിടിയിൽ
മനാമ : 4,000 ബഹ്‌റൈൻ ദിനാർ വിലവരുന്ന മയക്കുമരുന്ന് വില്പന നടത്തിയ ഏഷ്യൻ യുവാവ് അറസ്റ്റിൽ. ജുഫൈറിൽ രഹസ്യ പൊലീസ് ഓഫീസർക്ക് 2കിലോഗ്രാം മയക്കുമരുന്ന് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് 30 കാരനായ യുവാവ് അറസ്റ്റിലായത്.
പ്രതിയെ ഹൈ ക്രിമിനൽ കോടതിയിൽ ഹാജരാക്കി. ആഗസ്ത് 20ന് കോടതി കേസ് പരിഗണിക്കും. പൊലീസ് മയക്കുമരുന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് രണ്ട് വലിയ ബാഗുകളിൽ മയക്കുമരുന്നുമായെത്തിയ യുവാവിനെ ജുഫൈറിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ ഇയാൾ കുറ്റം നിഷേധിച്ചു. അനധികൃതമായി മയക്കുമരുന്ന് കൈവശം വച്ചതിനും വിറ്റഴിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

