ബി.കെ.എസ് ഓപ്പൺ 7 എ സൈഡ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു

മനാമ : ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഓപ്പൺ 7 എ സൈഡ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജൂൺ ഒന്ന് മുതൽ പ്രത്യേകം ഒരുക്കിയ ബി.കെ.എസ് ഫ്ളഡ് ലൈറ്റ് അങ്കണത്തിൽ െവച്ച് നടക്കുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ സംബന്ധിക്കുന്നതിന് ടീമുകളിൽനിന്ന് പ്രവേശന ഫീസായി 50 ദിനാർ ഈടാക്കുന്നതാണ്. വിജയികൾക്ക് ക്യാഷ് പ്രൈ സുകളും ട്രോഫികളും നൽകും. അന്താരാഷ്ട്ര അന്പയറും നോർക്കാ റൂട്ട്സ് സി.ഇ.ഒയുമായ ഡോ. എൻ.എൻ രാഘവൻ അന്പയറായിരിക്കും.
താൽപ്പര്യമുള്ള ടീമുകൾ മെയ് 27ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങൾക്കുമായി നിഷാന്ത് 39408015, പോൾസൺ 39165761 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.