ഖു­ർ‍­-ആൻ പഠനകേ­ന്ദ്രങ്ങൾ‍ ജീ­വി­ത സംസ്കരണത്തി­ന്‍റെ­ ഉയർ‍­ന്ന പാ­ഠശാ­ലകൾ :‍ സി­.എ സഈദ് ഫാ­റൂ­ഖി­


കു­വൈ­ത്ത് : വ്യക്തി­ ജീ­വി­തത്തി­ലെ­ സംസ്കരണത്തി­ലൂ­ടെ­, മനു­ഷ്യന്‍റെ­ സ്വന്തത്തോ­ടും സമൂ­ഹത്തോ­ടും ഉത്തരവാ­ദി­ത്വത്തോ­ടെ­ സമീ­പി­ക്കു­ന്നതി­നു­ള്ള പ്രാ­യോ­ഗി­ക പാ­ഠങ്ങളാണ് വി­ശു­ദ്ധ ഖു­ർ‍­-ആൻ മു­ന്നോ­ട്ട് വെ­ക്കു­ന്നതെ­ന്നും ദൈ­വത്തി­നോട് പൂ­ർ‍­ണമാ­യി­ സമർ‍­പ്പി­ക്കു­ന്നതി­നോ­ടൊ­പ്പം സഹജീ­വി­കളോ­ടും പ്രകൃ­തി­യോ­ടും നീ­തി­ പു­ലർ‍­ത്തി­ക്കൊ­ണ്ട് ആത്മീ­യവും ഭൗ­തി­കവു­മാ­യി­ ജീ­വി­ത പരി­സരം കെ­ട്ടി­പ്പടു­ക്കു­വാൻ ഖു­ർ‍­-ആൻ നി­രന്തരം പ്രേ­രി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു­വെ­ന്നും പ്രഗത്ഭ പണ്ധി­തനും കോ­ഴി­ക്കോട് ട്രെ­യി­നിംഗ് കോ­ളേജ് മുൻ ഇൻ്‍സ്ട്രക്ടറു­മാ­യ സി­.എ സഈദ് ഫാ­റൂ­ഖി­ അഭി­പ്രാ­യപ്പെ­ട്ടു­. ഇന്ത്യൻ ഇസ്്ലാ­ഹി­ സെ­ന്‍റർ‍ ഫർ‍­വാ­നി­യയി­ലെ­ ഐഡി­യൽ‍ ഓഡി­റ്റോ­റി­യത്തിൽ‍ സംഘടി­പ്പി­ച്ച ഖു­ർ‍­‍­-ആൻ സമ്മേ­ളനത്തിൽ‍ മു­ഖ്യപ്രഭാ­ഷണം നടത്തു­കയാ­യി­രു­ന്നു­ അദ്ദേ­ഹം.

ഖു­ർ‍­‍­-ആനി­ക സന്ദേ­ശങ്ങളു­ടെ­ സമഗ്രതയെ­ നഷ്ടപ്പെ­ടു­ത്തു­ന്ന പഠന രീ­തി­കൾ‍ സമൂ­ഹത്തിൽ‍ നി­ലനി­ൽ‍­ക്കു­ന്നതാ­യും ഖു­ർ‍­‍­-ആനി­ക സന്ദേ­ശങ്ങൾ‍ സന്പൂ­ർ‍­ണമാ­യി­ സ്വീ­കരി­ക്കപ്പെ­ടു­ന്നേ­ടത്താണ് ഇഹപര വി­ജയം സാ­ധ്യമാ­വു­കയെ­ന്നും സഈദ് ഫാ­റൂ­ഖി­ വി­ശദീ­കരി­ച്ചു­. ഖു­ർ‍­‍­-ആൻ പാ­രാ­യണ ശാ­സ്ത്രത്തി­ലും വി­ജ്ഞാ­നീ­യങ്ങളി­ലും ഡോ­ക്ടറേ­റ്റ് നേ­ടി­ ഡോ­. ഫൈ­സൽ‍ അബ്ദു­ല്ല ഖു­ർ‍­‍­-ആൻ സമ്മേ­ളം ഉദ്ഘാ­ടനം ചെ­യ്തു­. വി­ശു­ദ്ധ ഖു­ർ‍­‍­-ആൻ വ്യതി­രി­ക്തമാ­കു­ന്നത് അതി­ന്‍റെ­ ലളി­തമാ­യ ആശയ സമൃ­ദ്ധി­കൊ­ണ്ടാ­ണെന്ന് ഉദ്ഘാ­ടന പ്രസംഗത്തി­ലൂ­ടെ­ ഡോ­. ഫൈ­സൽ‍ അബ്ദു­ല്ല പറഞ്ഞു­. മനു­ഷ്യ ജീ­വി­തത്തി­ലെ­ സകല മേ­ഖലകളു­ടെ­യും വി­ജയത്തി­നും നി­യതമാ­യ അവന്‍റെ­ മു­ന്നോ­ട്ടു­ള്ള ഗമനത്തി­നും ആവശ്യമാ­യ നി­യന്ത്രണങ്ങളാണ് നോ­ന്പി­ലൂ­ടെ­ ലഭി­ക്കു­ന്നതെ­ന്നും ഭക്തി­യു­ടെ­യും സംസ്കരണത്തി­ന്‍റെ­യും കാ­രു­ണ്യത്തി­ന്‍റെ­യും നാ­ളാ­യ റമളാൻ‍ മാ­സം പാ­രത്രി­ക ജീ­വി­തത്തിന് കൂ­ടു­തൽ‍ വി­ളവെ­ടു­പ്പ് നടത്താ­നു­ള്ള നല്ലൊ­രു­ വേ­ദി­യാ­ണെ­ന്നും സംഗമത്തിൽ‍ ക്ലാ­സെ­ടു­ത്ത സയ്യിദ് അബ്ദു­റഹി­മാൻ തങ്ങൾ‍ സൂ­ചി­പ്പി­ച്ചു­.

ക്യു­.എച്ച്.എൽ‍.എസ് വി­ഭാ­ഗം സൂ­റ. സജദയെ­ അവലംബി­ച്ച് സംഘടി­പ്പി­ച്ച പരീ­ക്ഷയിൽ‍ ആദ്യ മൂ­ന്ന് സ്ഥാ­നങ്ങൾ‍ യഥാ­ക്രമം നേ­ടി­യ ഗു­ൽ‍­ജീ­ന ജബ്ബാർ‍ (കു­ന്ദംകു­ളം), ഷമീ­മു­ള്ള സലഫി­ (ഒതാ­യി­), ശൈ­ലജ അബൂ­ബക്കർ‍ (വടക്കാ­ഞ്ചേ­രി­) എന്നി­വർ‍­ക്കു­ള്ള സമ്മാ­നങ്ങൾ‍ വി­തരണം ചെ­യ്തു­.


പ്രസി­ഡണ്ട് എം.ടി­ മു­ഹമ്മദ് അദ്ധ്യക്ഷത വഹി­ച്ചു­. ജനറൽ‍ സെ­ക്രട്ടറി­ അബ്ദുൽ‍ ഹമീദ് കൊ­ടു­വള്ളി­, സഈദ് അൽ‍ ഉതൈ­ബി­, അബ്ദുൽ‍ അസീസ് സലഫി­, മനാഫ് മാ­ത്തോ­ട്ടം എന്നി­വർ‍ സംസാ­രി­ച്ചു­. ഇബ്രാ­ഹിം കു­ട്ടി­ സലഫി­, അബ്ദു­റഹി­മാൻ അടക്കാ­നി­, എൻ.ജി­ അൻ‍വർ‍ സാ­ദത്ത്, വി­.എ മൊ­യ്തു­ണ്ണി­, സി­ദ്ധിഖ് മദനി­ എന്നി­വർ‍ പ്രസീ­ഡി­യം നി­യന്ത്രി­ച്ചു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed