റോയൽ ചാരിറ്റി ഓർഗനൈസേഷന് ബഹ്റിൻ രാജാവിന്റെ പ്രശംസ

മനാമ: ജീവകാരുണ്യ സംഘടനയായ റോയൽ ചാരിറ്റി ഓർഗനൈസേഷന്റെ പ്രവർത്തനങ്ങളെ ബഹ്റിൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ പ്രകീർത്തിച്ചു. ബഹ്റിൻ രാജാവിന്റെ പ്രത്യേക പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാനും റോയൽ ചാരിറ്റി ഓർഗനൈസേഷൻ ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, റോയൽ ചാരിറ്റി ഓർഗനൈസേഷൻ ബോർഡ് മെന്പർമാർ, ഉന്നത ഉദ്ധ്യോഗസ്ഥർ, അനാഥക്കുട്ടികൾ എന്നിവരുമായി സാക്കിർ പാലസിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയായിരുന്നു ബഹ്റിൻ രാജാവ്. രാജ്യത്തെ അനാഥരായ കുട്ടികൾ എല്ലാവിധ പരിഗണനകൾക്കും അർഹരാണെന്നും അവർക്ക് മതിയായ ശ്രദ്ധ ഉറപ്പ് വരുത്തണമെന്നും ബഹ്റിൻ രാജാവ് പറഞ്ഞു.