ഡല്‍ഹിയില്‍ പഴയ ഡീസല്‍ വാഹനങ്ങള്‍ രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്നു ഗ്രീന്‍ ട്രൈബ്യൂണല്‍


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പഴയ ഡീസല്‍ വാഹനങ്ങള്‍ രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്നു ഗ്രീന്‍ ട്രൈബ്യൂണല്‍. പത്തു വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നു ട്രൈബ്യൂണല്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ആംബുലന്‍സ്, ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ടു ഡല്‍ഹി സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ട്രൈബ്യൂണല്‍ ഇതംഗീകരിച്ചില്ല.

You might also like

Most Viewed