ആറന്‍മുള വിമാനത്താവളത്തിനായി അനുമതി തേടി വീണ്ടും കെജിഎസ് ഗ്രൂപ്പ്

ന്യൂഡല്‍ഹി: ആറന്‍മുള വിമാനത്താവളത്തിന് അനുമതി തേടി വീണ്ടും കെജിഎസ് ഗ്രൂപ്പ് രംഗത്ത് വന്നു. പുതിയ അപേക്ഷ വീണ്ടും കമ്പനി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കിയിട്ടുണ്ട്. പദ്ധതി പ്രദേശത്ത് ഉപയോഗയോഗ്യമായ നെല്‍വയല്‍ ഇല്ലെന്നും കമ്പനി അപേക്ഷയില്‍ പറയുന്നുണ്ട്. ഹരിത ട്രൈബ്യൂണല്‍ അനുമതി നിഷേധിച്ചതു തെറ്റിദ്ധാരണകളെ തുടര്‍ന്നാണെന്നും അപേക്ഷയില്‍ പറയുന്നു.
വിമാനത്താവളത്തിന് അനുമതി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയുടെ ഭാഗമായാണ് കെജിഎസ് ഗ്രൂപ്പ് വീണ്ടും അപേക്ഷ നൽകിയതെന്ന് ആരോപണമുണ്ട്. ഇതേത്തുടര്‍ന്ന് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം കേന്ദ്ര സര്‍ക്കാരിനെതിരേ രംഗത്തുവരികയും അനുമതി നല്‍കിയാല്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്.