നോമ്പു തുറയ്ക്കുള്ള ഒരുക്കത്തിനിടെ മലയാളി കുഴഞ്ഞു വീണു മരിച്ചു

മനാമ: നോമ്പു തുറക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ മലയാളി കുഴഞ്ഞു വീണു മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ പുളിയനന്പുറം പിലാവുള്ളതിൽ അബ്ദുള്ള (57) ആണ് മരിച്ചത്. ജവാദ് കന്പനിയിൽ സെയിൽസ്മാനായിരുന്നു.
അദ്‌ലിയയിൽ താമസ സ്ഥലത്ത് നോന്പു തുറക്കുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം. ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീണു മരിക്കുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. ബഹ്റിനിൽ 27 വർഷമായി ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം അടുത്ത മാസം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു.
കെ.എം.സി.സി ഹൂറ വൈസ് പ്രസിഡണ്ട് സലിം ഹാജിയുടെ ജ്യേഷ്ഠനാണ് പരേതൻ. മറ്റ് സഹോദരങ്ങളായ മൊയ്ദു, അഷ്റഫ് എന്നിവരും ബഹ്റിനിലുണ്ട്. ആയിഷയാണ് ഭാര്യ. മക്കൾ അസ്മന, സുമയ്യ. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നു.