ബി.സി.സി.ഐ ചെയർമാൻ രാജി പിൻവലിക്കും


മനാമ: രാജ്യത്തെ സുപ്രധാനമായ വ്യവസായ സംഘടനയായ ബഹ്രിൻ ചെയ്ന്പർ ഓഫ് കൊമേഴ്സ്‌ (ബി.സി.സി.ഐ) ചെയർമാൻ ഖാലിദ് അൽമോയദ് തന്റെ രാജി പിൻവലിക്കാൻ തീരുമാനിച്ചതായി സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. ഇക്കഴിഞ്ഞ മാസം നടന്ന പുന:സംഘടനയ്ക്ക് ശേഷമായിരുന്നു അദ്ദേഹം രാജി സമർപ്പിച്ചത്. 
 
സുസമ്മതനായ ചെയർമാന്റെ രാജിയെത്തുടർന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ വിമർശനമാണ് ഉയർന്നു വന്നത്. രാജി വിഷയം കഴിഞ്ഞ ദിവസം അൽമോയദിന്റെ അഭാവത്തിൽ നടന്ന ബി.സി.സി.ഐ പൊതുയോഗത്തിലും പ്രക്ഷുബ്ദമായ രംഗങ്ങൾ സമ്മാനിച്ചു.     
 
എണ്ണ വിലയിടിവിനെ തുടർന്ന് മേഖല രൂക്ഷമായ സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വ്യവസായികളുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കേണ്ടവരാണ് തങ്ങളെന്നും, പക്ഷെ ബി.സി.സിയിൽ ഇൻഡസ്റ്റ്രി, കൊമേഴ്സ്‌, ടൂറിസം മന്ത്രാലത്തിന്റെ ഇടപെടൽ തന്നെ നിരാശനാക്കുന്നതായും ആരോപിച്ചാണ് ബി.സി.സി. ചെയർമാൻ രാജിക്കത്ത് സമർപ്പിച്ചത്. 
 
ചെയർമാനും, ഉപാദ്ധ്യക്ഷൻ ഖാലിദ് അൽ സയാനിയും, പേര് വെളിപ്പെടുത്താത്ത ഒരു മുതിർന്ന വ്യക്തിത്വവും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് രാജി പിൻവലിക്കാൻ തീരുമാനമായതെന്ന് ഔദ്യോഗികവൃത്തങ്ങൾ പറയുന്നു. ചെയർമാൻ അൽ മൊയദ് തൽസ്ഥാനത്ത് തുടരുമെന്നും ബോർഡിലും നിലവിലെ അംഗങ്ങൾ മാറ്റങ്ങളില്ലാതെ തുടരുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.  

You might also like

Most Viewed