തൻവീറിന് ആദരാഞ്ജലികളർപ്പിച്ച് ബഹ്റിൻ


മനാമ: കറാബാബാദിൽ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥൻ മുഹമ്മദ്‌ നവീദ് തൻവീറിന് ബഹ്റിന്റെ ആദരാഞ്ജലി. മനാമ ഖബറിസ്ഥാനിൽ മരണാനന്തര ചടങ്ങുകൾക്കായി നൂറു കണക്കിന് പേരാണ് എത്തിച്ചേർന്നത്‌. 
 
പാക്കിസ്ഥാൻകാരനായ മുഹമ്മദ്‌ നവീദ് ബഹ്റിനിലാണ് ജനിച്ചത്. മൂന്ന് വർഷം മുൻപാണ് പോലീസിൽ ചേരുന്നത്. 34 വയസ്സുള്ള ഇദ്ദേഹത്തിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. 2011 ഫെബ്രുവരിയിലെ ആക്രമണത്തിന് ശേഷം കൊല്ലപ്പെടുന്ന 17 മത് പോലീസുദ്യോഗസ്ഥനാണ് മുഹമ്മദ്‌ നവീദ്.  
 
രണ്ടു വയസ്സ് പ്രായമുള്ളമകളും, നാലുമാസം പ്രായമുള്ള മകനുമാണ് നവീദിന്. ആക്രമണം നടക്കുന്പോൾ കറാബാബാദിൽ പട്രോളിംഗ് നടത്തുകയായിരുന്നു ഇദ്ദേഹമുൾപ്പെട്ട പോലീസ് സംഘം. പോലീസിന് നേരെ ആക്രമണകാരികൾ നാടൻ ബോംബുകളെറിയുകയായിരുന്നു. 
 
ആക്രമണത്തിൽ ഒട്ടേറെ പോലീസുകാർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവർ ചികിത്സയിലാണ്.   

You might also like

Most Viewed