തൊഴിലധിഷ്ടിത വിദ്യാഭ്യാസം ബഹ്റിൻ പഠനപദ്ധതിയുടെ ഭാഗമാക്കണം


മനാമ: രാജ്യത്തെ തൊഴിലധിഷ്ടിത വിദ്യാഭ്യാസം പഠനപദ്ധതിയുടെ ഭാഗമാക്കണമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു. ബഹ്‌റിൻ, യു.കെ. സർവകലാശാലകൾ സംയുക്തമായി 'ഗൾഫ് ഹോട്ടലി'ൽ സംഘടിപ്പിക്കുന്ന ദ്വിദിന ശിബിരത്തിന്റെ ആദ്യ ദിനത്തിലാണ് വിദഗ്ദർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.   
 
'വിദ്യാഭ്യാസം അറിവ് നേടുകയെന്നത് മാത്രമല്ല, മറിച്ച് ഒരാളെ ജീവിതത്തെ അഭിമുഖീകരിക്കാനും അതിനെ നേരിടാൻ പ്രാപ്തമാക്കാനുമുള്ളതാണ്. നിർഭാഗ്യവശാൽ ഈ ലക്ഷ്യം നേടാതെ പോകുന്നത് വിദ്യാഭ്യാസത്തിലെ മൂല്യച്യുതിയെയാണ് കാട്ടുന്നത്.' ലണ്ടനിലെ ബ്രൂണൽ യൂണിവേഴ്സിറ്റി ഗവേഷണ വിഭാഗത്തിന്റെ ഡയരക്ടർ റ്റിലൽ എൽദബി പറഞ്ഞു. 
 
തൊഴിൽപരമായ കഴിവുകൾ വികസിപ്പിച്ചെടുക്കേണ്ടത് ഒരു വിദ്യാർഥിയുടെ പരിപൂർണ വികാസത്തിൽ സുപ്രധാനമാണ്. ഈ വൈദഗ്ദ്യം സ്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രാരംഭദിനം മുതൽക്ക് തന്നെ കുട്ടികളിലേക്ക് പകർന്നു കൊടുക്കേണ്ടതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബഹ്‌റൈനിലുള്ള വിദ്യാർഥികൾക്ക് ഇതിനായി ഒരു 'ടൂൾ കിറ്റ്‌' വികസിപ്പിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.     

You might also like

Most Viewed