ബഹ്റിൻ പ്രവാസികൾക്ക് ഓൺലൈനിലൂടെയും അടി!


മനാമ : ഓൺലൈൻ വ്യാപാരം നടത്തുന്നതിൽ നിന്ന് പ്രവാസികളെ ഒഴിവാക്കാനുള്ള വാണിജ്യ,വ്യവസായ,ടൂറിസം മന്ത്രാലയത്തിന്റെ തീരുമാനം പ്രവാസികൾക്ക് അടുത്ത പോല്ലാപ്പാകുന്നു.

പുതിയ നിയമമനുസരിച്ച് വെർച്വൽ കൊമേഴ്സ്യൽ റെക്കോർഡ്‌സ് (VCR) ഉള്ളവർക്ക് മാത്രമേ ഇനി മുതൽ ഇ-വ്യാപാരം നടത്താൻ അനുമതിയുള്ളൂ. എന്നാൽ ഇത് ലഭിക്കുന്നതിനുള്ള അർഹതയുള്ളത് ബഹ്റിൻ സ്വദേശികൾക്ക് മാത്രമാണ് എന്നതാണ് മറ്റൊരു യാഥാർത്ഥ്യം.

VCR ഇല്ലാതെ ഒരാൾ ഓൺലൈൻ വ്യാപാരം നടത്തുന്നത് നിയമവിരുദ്ധമായ കുറ്റമാണ്. ബഹ്റിൻ വ്യവസായികളുടെ പ്രവർത്തനങ്ങളെ സഹായിക്കാനാണ് ഈ നയമെന്ന് മന്ത്രാലയം അവകാശപ്പെടുന്നു. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും മന്ത്രാലയം പറയുന്നു.

പ്രവാസികളെ മനപൂർവം ഒഴിവാക്കുന്ന രീതിയിലുള്ള ഈ നടപടിയെക്കുറിച്ച് പ്രവാസികൾ പല രീതിയിലാണ് പ്രതികരിക്കുന്നത്.

ഇത് പുതിയ വരുമാനമൊന്നും ഉണ്ടാക്കില്ലെന്നും, ചെലവ് വർദ്ധിക്കുന്നതിനും ജനങ്ങൾക്ക് ബുധിമുട്ടിക്കുന്നതിനും മാത്രമാണ് ഇത് സഹായിക്കുക എന്നും ഒരു വിഭാഗം പ്രവാസികൾ അഭിപ്രായപ്പെടുന്നു. മാത്രമല്ല, കഴിഞ്ഞ കുറച്ച് മാസങ്ങൾ കൊണ്ട് രാജ്യവും അതിന്റെ നിയമങ്ങളും കൂടുതൽ യാഥാസ്ഥിതികമായെന്നും , ഇങ്ങനെ തുടർന്നാൽ പ്രവാസികൾ രാജ്യം വിട്ടു പോകേണ്ടി വരുമെന്നും ചിലർ ഭയക്കുന്നു.

പ്രവാസികളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന ബഹ്റിന്റെ മുഖച്ഛായ തകർക്കുന്നതാണ് പുതിയ നയമെന്നും, ബഹ്റിൻ ഇപ്പോൾ സൈനിക ബുദ്ധിയോടെയാണ് വ്യാപാര തീരുമാങ്ങൾ എടുക്കുന്നതെന്നുമാണ് ചിലരുടെ അഭിപ്രായം.

കൊമേഴ്സ്യൽ റെക്കോർഡ്‌സ് (CR) വാടകയ്ക്ക് കൊടുക്കുന്നത് പോലെ അടുത്ത നിയമലംഘനത്തിനുള്ള പുതിയ അവസരമാണ് ഈ നടപടിയിലൂടെ ഉണ്ടാകുന്നതെന്ന ആരോപണവും നിലവിലുണ്ട്.

You might also like

Most Viewed