മാര്‍പാപ്പ- അന്ന ബന്ധം നീണ്ടു നിന്നത് 32 വര്‍ഷം


അന്തരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് പോളിഷുകാരിയായ അമേരിക്കന്‍ ഫിലോസഫറുമായി 32 വര്‍ഷം നീണ്ടുനിന്ന അടുത്ത ബന്ധമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്
ഇക്കാര്യം തെളിയിക്കുന്ന നൂറ് കണക്കിന് കത്തുകളും ഫോട്ടോഗ്രാഫ്സും ബിബിസി പുറത്തുവിട്ടിട്ടുണ്ട് . ക്രാകോവ് അതിരൂപതയിലെ മെത്രാന്‍ ആയിരുന്നപ്പോള്‍ 1973ല്‍ ആണ് അന്നയുമായുള്ള സുഹൃദ്ബന്ധം ആരംഭിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കത്തുകളിലെ വരികളില്‍നിന്നും ഇരുവരും തമ്മില്‍ ആഴത്തിലുള്ളതും അര്‍ത്ഥവത്തുമായ ബന്ധമായിരുന്നു നിലനിന്നത് എന്ന് ബിബിസി റിപ്പോര്‍ട്ടിലുണ്ട്. അവധി ദിനങ്ങളില്‍ സ്കീയിംഗിനും മറ്റും അന്നയെ ക്ഷണിച്ചിരുന്നതായി കത്തുകളില്‍ പറയുന്നു.
കൂട്ടമായുള്ള ദീര്‍ഘദിന ക്യാമ്ബുകളില്‍ അന്ന പങ്കെടുത്തതായും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഒപ്പം അന്ന വത്തിക്കാന്‍ സന്ദര്‍ശിച്ച ചിത്രങ്ങളും കൂട്ടത്തിലുണ്ടെന്ന് ബിബിസി വ്യക്തമാക്കി.

You might also like

Most Viewed