ഏഴായിരം ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച സ്ത്രീ ബഹ്റൈനിൽ പിടിയിൽ

പ്രദീപ് പുറവങ്കര
മനാമ: ഏകദേശം ഏഴ് ആയിരം ദിനാർ മൂല്യമുള്ള സ്വർണാഭരണങ്ങൾ മോഷ്ടിച്ച സ്ത്രീയെ നോർത്ത് ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബർബർ പ്രദേശത്തെ ഒരു സ്വർണക്കടയിൽ നിന്നാണ് 32 വയസ്സുള്ള സ്ത്രീ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് 20 മണിക്കൂറിനുള്ളിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
aa