കടൽക്കൊള്ള ക്കാരുടെ ആക്രമണത്തിൽ ഏഷ്യൻവംശജനായ നാവികൻ കൊല്ലപ്പെട്ടു

മനാമ: രാജ്യത്തിന്റെ സമുദ്രാതിർത്തിക്കപ്പുറം ഏഷ്യൻവംശജനായ നാവികൻ കടൽക്കൊള്ളക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. കോസ്റ്റ് ഗാർഡ് അധി:കൃതരാണ് ഈ വിവരമറിയിച്ചത്. ഹിദ്ദിലെ ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ബ്രിഡ്‌ജിന് സമീപത്തെ ചെക്ക് പോസ്റിലെത്തിയ ബോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധന ബോട്ടുകളിലെ നാവികർ രാജ്യത്തിന്റെ സമുദ്രാതിർത്തി കടക്കുന്നത് ഒഴിവാക്കണമെന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. നാവികർ നിർബന്ധമായും രാജ്യാന്തര അതിർത്തിക്കിപ്പുറത്തുമാത്രം മത്സ്യബന്ധനം നടത്തണമെന്നും കോസ്റ്റ് ഗാർഡ് കമാണ്ടർ അലാ സ് സിയാദി അറിയിച്ചു. (EOM)